സൗദിയിൽ സെപ്റ്റംബർ 23നു അവധി

10

സൗദി അറേബ്യയുടെ ദേശീയ ദിനഘോഷങ്ങളുടെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരു ദിവസത്തെ അവധി ലഭിക്കും. സെപ്‍തംബര്‍ 23ന് രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും നിര്‍ബന്ധമായും അവധി നല്‍കണമെന്ന് തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസമാണ് അവധി.

സൗദി അറേബ്യയുടെ 89-ാമത് ദേശീയ ദിനമാണ് ഇത്തവണ ആഘോഷിക്കുന്നത്. വാരാന്ത്യ അവധി ഉള്‍പ്പെടെ പൊതുമേഖലയ്ക്ക് നാല് ദിവസത്തെ അവധിയാണ് സിവില്‍ സര്‍വീസ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്‍തംബര്‍ 20 മുതല്‍ 23 വരെയാണ് അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണിത്. സെപ്‍തംബര്‍ 19ന് പ്രവൃത്തി സമയത്തിന് ശേഷം അടയ്ക്കുന്ന ഓഫീസുകള്‍ സെപ്‍തംബര്‍ 24നേ തുറക്കൂ. അതേസമയം തൊഴില്‍ നിയമപ്രകാരം രാജ്യത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളും ദേശീയ ദിനമായ സെപ്തംബര്‍ ഇരുപത്തിമൂന്നിന് അവധി നല്‍കിയിരിക്കണമെന്ന് തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.