അമേരിക്കയിൽ ചികിത്സയിലായിരുന്ന കുവൈത്ത് അമീർ രാജ്യത്ത് തിരിച്ചെത്തി

കുവൈത്ത് സിറ്റി : അമേരിക്കയിൽ ചികിത്സയിൽ ആയിരുന്ന കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ സബാഹ് ഇന്ന് രാജ്യത്ത് തിരിച്ചെത്തി..ഇന്ന് ഉച്ചയോടെ വാഷിംഗ്ടണിൽ നിന്നും പ്രത്യേക വിമാനത്തിൽ കുവൈത്തിൽ എത്തിയ അദ്ധൃഹത്തെ കിരീടാവകാശി ഷൈഖ് നവാഫ് അൽ അഹമദ് അൽ സബാഹ് , പ്രധാനമന്ത്രി ജാബർ അൽ മുബാറക് അൽ സബാഹ് , സ്പീക്കർ മർസ്സൂഖ് അൽ ഘാനം മന്ത്രിസഭാങ്ങങ്ങൾ , പാർലമന്റ് അംഗങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർ മുതലായവർ ചേർന്ന് സ്വീകരിച്ചു.കഴിഞ്ഞ മാസം 2 നാണു അമീർ വിദഗ്ദ ചികിൽസക്കായി വാഷിംഗ്ടനിലേക്ക് പോയത്. ആരോഗ്യ നില മോശമായതിനാൽ സെപ്റ്റംബർ 12 നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾദ് ട്രമ്പുമായി അദ്ധേഹം കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിരുന്നെങ്കിലും കഴിയാതെ പോകുകയായിരുന്നു. കഴിയാതാവുകയായിരുന്നു .ആരോഗ്യം വീണ്ടെടുത്ത് രാജ്യത്തേക്ക് തിരിച്ചെത്തുന്ന അദ്ധേഹത്തെ വരവേൽക്കാൻ കുവൈത്തിലെങ്ങും ഇന്ന് പ്രത്യേക പരിപാടികളാണു ക്രമീകരിച്ചിരിക്കുന്നത്..