അമേരിക്കയിൽ വെടിവയ്പ്പ് :4 പേർ കൊല്ലപ്പെട്ടു

16

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലുണ്ടായ വെടിവെയ്പ്പില്‍ നാല് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ബ്രൂക്ക്ലിനിലെ ഒരു സ്വകാര്യ ക്ലബിലാണ് വെടിവയ്പ്പുണ്ടായതെന്നാണ് സൂചന. വെടിവയ്പ്പില്‍ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.