ആംബുലൻസിന്റെ ഇന്ധനം തീർന്ന് ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചു

ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ആബുലന്‍സ് വഴിയില്‍ കുടുങ്ങി. ആബുലന്‍സില്‍ ഉണ്ടായിരുന്ന ഗര്‍ഭിണിയായ യുവതി മരിച്ചു. ഒഡിഷയില്‍ ബാരിപാടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ചിത്തരഞ്ജന്‍ മുണ്ഡയുടെ ഭാര്യ തുള്‍സി മുണ്ഡെയാണ് മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ച ഇവരെ പണ്ഡിത് രഘുനാഥ് മുര്‍മു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഹെല്‍ത്ത് സെന്‍ററില്‍ നിന്നും ആവശ്യപ്പെട്ടു.

തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇന്ധനം തീര്‍ന്ന് ആംബുലന്‍സ് വഴിയില്‍ നിന്നുപോയി. ഏകദേശം ഒരു മണിക്കൂറിന് ശേഷം മറ്റൊരു ആംബുലന്‍സ് എത്തിയാണ് ഇവരെ മാറ്റിയത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരമം സംഭവിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് ചിത്തരഞ്ജന്‍ വ്യക്തമാക്കി. ആശുപത്രിയിലേക്കുള്ള വഴി മധ്യേ ഓയില്‍ പൈപ്പിന് ചോര്‍ച്ചയുണ്ടായതായും ഇതാണ് ഇന്ധനം തീരാനിടയാക്കിയതെന്നുമാണ് ആംബുലന്‍സ് ഡ്രൈവറുടെ വാദം