ഇടിമിന്നലേറ്റ് യുവതി മരിച്ചു

8

ഇടിമിന്നലേറ്റ് യുവതി മരിച്ചു. മലപ്പുറം പോരൂർ അയനിക്കോട് വാകപ്പറ്റ കുഞ്ഞാപ്പുവിന്റെ ഭാര്യ സൈനബ (45) ആണ് മരിച്ചത്. മുറ്റത്ത് ഉണക്കാനിട്ട അടയ്ക്ക വാരുന്നതിടെയാണ് സൈനബയ്ക്ക് മിന്നലേറ്റത്. കേരളത്തില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു