ഇതൊക്കെയാണ് ഭാഗ്യം : ഒന്നും മുടക്കാതെ മലയാളിക്ക് 1.94കോടി രൂപ സമ്മാനം

12

ഒരു ദിര്‍ഹം പോലും മുടക്കാതെ 10 ലക്ഷം ദിര്‍ഹം കൈവന്ന സന്തോഷത്തിലാണ് മലപ്പുറം വെങ്ങര സ്വദേശി അഫ്സൽ ചെമ്പൻ. . എകദേശം 1.94കോടി രൂപ സമ്മാനം ജൂൺ മുതൽ ഓഗസ്റ്റ് വരെ അബുദാബി രാജ്യാന്തര വിമാനത്താവളം നടത്തിയ ഫീൽ ഗുഡ് ഫ്ളൈ എയുഎച്ച് ക്യാംപെയിന്‍റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് അഫ്സലിന് ലഭിച്ചത്.

കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ അബുദാബി എയർപോർട്സ് സിഇഒ ബ്രയാൻ തോംസണിൽനിന്ന് പത്തു ലക്ഷം ദിർഹത്തിന്‍റെ ചെക്ക് അഫ്സൽ ഏറ്റുവാങ്ങി. യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോകിലെ ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിലെ ജീവനക്കാരനാണ് അഫ്സൽ. അപ്രതീക്ഷിതം… ആഹ്ലാദകരം എന്നാണ് ഇതേക്കുറിച്ച് അഫ്സൽ പ്രതികരിച്ചത്. ഒരു യാത്രയിലൂടെ ഇത്ര വലിയ സമ്മാനം ലഭിക്കുമെന്ന് കരുതിയില്ല. സമ്മാനത്തുക എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു.

സമ്മാനങ്ങൾ നൽകി വിസ്മയിപ്പിക്കുന്ന അബുദാബി എയർപോർട്ടിന്‍റെ ഇത്തവണത്തെ ഭാഗ്യം ലഭിച്ചത് അഫ്സലിനാണെന്നും ഒരാളുടെ ജീവിതം മാറ്റിമറിക്കാനായതിൽ സന്തോഷമുണ്ടെന്നും അബുദാബി എയർപോർട്സ് സിഇഒ ബ്രയാൻ തോംസണ്‍ പറഞ്ഞു.