ഉംറ തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ട സംഭവം : ഇന്ത്യക്കാരും മരിച്ചതായി റിപ്പോർട്ട്‌

സൗദി അറേബ്യയിലെ മദീനയില്‍ ബുധനാഴ്ച രാത്രിയുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരിയും. മഹാരാഷ്ട്രയില്‍ നിന്നുള്ള സ്ത്രീയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ യാത്ര ചെയ്തത്. എന്നാല്‍ ഭര്‍ത്താവിന്റെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല.

ബുധനാഴ്ച രാത്രി ഏഴുമണിയോടെ മദീനയ്ക്ക് സമീപത്തെ ഹിജ്റ റോഡിലായിരുന്നു അപകടം. 35 പേരാണ് അപകടത്തില്‍ മരിച്ചത്. തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.