ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു

5

സംസ്ഥാനത്തെ 5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. ആറ് മണിയോടെ പരസ്യപ്രചാരണത്തിന് അവസാനമായി. ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്തിന് രണ്ടുനാള്‍ മാത്രം ശേഷിക്കെ കനത്ത സുരക്ഷയിലാണ് പരസ്യപ്രചാരണത്തിന്‍റെ കൊട്ടിക്കലാശം നടന്നത്. വട്ടിയൂര്‍ക്കാവ്‌ (തിരുവനന്തപുരം), കോന്നി (പത്തനംതിട്ട), അരൂര്‍ (ആലപ്പുഴ), എറണാകുളം, മഞ്ചേശ്വരം (കാസര്‍കോട്‌) എന്നീ മണ്ഡലങ്ങളില്‍ ആണ് ഒക്ടോബര്‍ 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രമുഖരെ അണിനിരത്തിയുള്ള റോഡ്ഷോകളോട് കൂടിയാണ് പ്രചാരണത്തിന് അവസാനം ആയത്. നാളെ നിശബ്ദ പ്രചാരനമാണ് നടക്കുന്നത്. ബാന്‍ഡ് മേളം മുഴക്കിയും പാര്‍ട്ടി ചിഹ്നങ്ങളും ഉയര്‍ത്തിയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം മികവുറ്റതാക്കി.

കോന്നിയില്‍ പോലീസും,യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. പലയിടത്തും മഴ പെയ്തെങ്കിലും ഒട്ടും ആവേശം ചോരാതെ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊട്ടിക്കലാശം ഗംഭീരമാക്കി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളില്‍ യുഡിഎഫ് ഏറ്റവുമധികം ജയസാധ്യത കല്‍പ്പിക്കുന്നത് എറണാകുളത്താണ്. അട്ടിമറി ജയം നേടാമെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു.