തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ശബരിമല വിഷയം ഒളിച്ചുവയ്ക്കാൻ സർക്കാരിനാകില്ല. വിശ്വാസികളുടെ താൽപര്യത്തിനൊപ്പം യുഡിഎഫ് ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കുടത്തായിയിലെ കൊലപാതകങ്ങളിൽ സിപിഎം ബന്ധം പുറത്തുവന്നത് അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
തന്റേതടക്കം പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മൂന്ന് നാല് ദിവസമായി തന്റെയും നേതാക്കളുടെയും ഫോണ് ചോർത്തുന്നുണ്ട്. ഇത് സർക്കാർ നിർദ്ദേശപ്രകാരമാണോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.