എത്യോപ്യൻ പ്രധാനമന്ത്രിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം

സ്റ്റോക്ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കാണ് 2019 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം. അയൽ രാജ്യമായ എറിത്രിയയുമായി ഉണ്ടായിരുന്ന സംഘർഷം പരിഹരിച്ചതിനാണ് പുരസ്കാരം. 20 വർഷത്തെ വൈരം അവസാനിപ്പിച്ചാണ് അബി അഹമ്മദ് എറിത്രിയയുമായി അലി സമാധാന കരാർ ഒപ്പിട്ടത്.

സമാധാനവും അന്താരാഷ്ട്ര സഹകരണവും കൈവരിക്കാന്‍ ആബി അഹമ്മദ് അലി നടത്തിയ പരിശ്രമങ്ങള്‍ക്കും അതില്‍ തന്നെ അയല്‍രാജ്യമായ എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ എടുത്ത നിര്‍ണ്ണായക തീരുമാനങ്ങള്‍ കണക്കിലെടുത്തുമാണ് പുരസ്‌കാരം എന്നാണ് ജൂറി വിലയിരുത്തിയത്. എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി. ഒരോമിയയിലെ അഗാരോയ്ക്ക് അടുത്ത് ബെഷാഷായിലെ ചെറിയൊരു പട്ടണത്തില്‍ 1976 ഓഗസ്റ്റ് 15 നാണ് അബി അഹമ്മദിന്റെ ജനനം