ഒമാനില്‍ 27 പ്രവാസികൾ അറസ്റ്റിൽ

അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് ഒമാനില്‍ 27 പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. 21 സ്ത്രീകളെയും ആറ് പുരുഷന്മാരെയുമാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ മസ്‍കത്ത് കമാന്റ് പിടികൂടിയതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പൊതുമാന്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനുപുറമെ ഇവര്‍ രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതായും പൊലീസ് അറിയിച്ചു. മസ്കത്തില്‍ വാടകകയ്ക്ക് എടുത്തിരുന്ന അപ്പാര്‍ട്ട്മെന്റുകള്‍ റെയ്ഡ് നടത്തിയാണ് ഇവരെ പിടികൂടിയത്. നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.