ഒമാനിൽ സെപ്‍തംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ ഇന്ധന വില കൂടും

10

ഒമാനില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്‍തംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂടും. എം95 പെട്രോളിന് നേരത്തെ 211 ബൈസയായിരുന്നെങ്കില്‍ ഒക്ടോബറില്‍ അത് 217 ബൈസയായാണ് കൂട്ടിയത്. നേരത്തെ 201 ബൈസയായിരുന്ന എം91 പെട്രോളിന് ഇനി 207 ബൈസയായിരിക്കും വില. ഡീസല്‍ വിലയിലും നാല് ബൈസയുടെ വര്‍ദ്ധനവുണ്ടാകും. 245 ബൈസയാണ് ഒക്ടോബറില്‍ ഡീസലിന്റെ വില.