ഒമാനിൽ 19 പ്രവാസികൾക്ക് പൗരത്വം

19 പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കിക്കൊണ്ട് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ഉത്തരവ് പുറപ്പെടുവിച്ചു. ഇവരുടെ പേരുകള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയ്യതി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം 37 പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കിയിരുന്നു. ഒപ്പം ആറ് യെമനികള്‍ക്ക് ഇരട്ട പൗരത്വവും നല്‍കി. 41 പേരുടെ ഒമാന്‍ പൗരത്വം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.