കര്‍ണാട സ്വദേശിയായ യുവാവിന് ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം

ബിഗ് ടിക്കറ്റില്‍ വീണ്ടും ഇന്ത്യകാര്‍ക്ക് നേട്ടം. കര്‍ണാട സ്വദേശിയായ 24 കാരന്‍ ഒന്നാംസമ്മാനമായ 23കോടിരൂപ സ്വന്തമാക്കി. മുംബൈയില്‍ ജോലിചെയ്യുന്ന കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഫയസാണ് ഇത്തവണത്തെ വിജയി. കൂടെ താമസിക്കുന്ന രണ്ടുപേരുമായി ചേര്‍ന്നെടുത്ത ടിക്കറ്റിനെയാണ് ഭാഗ്യം തേടിയെത്തിയത്. ഇത് നാലാംതവണയാണ് മുഹമ്മദ് ഫയസ് ബിഗ് ടിക്കറ്റെടുക്കുന്നത്. സമ്മാനത്തുക വീട്ടുകാരുമായി ചേര്‍ന്നാലോചിച്ച് വിനിയോഗിക്കുമെന്ന് ഫയസ് പറഞ്ഞു

അതേസമയം കഴിഞ്ഞ തവണത്തെ വിജയിയായ ഫിലിപ്പനി സ്വദേശി മാര്‍ലി ഡേവിഡിന് അബുദാബിയില്‍ നടന്ന ചടങ്ങില്‍ പത്തൊമ്പതുകോടി മുപ്പതുലക്ഷം രൂപയുടെ സമ്മാനം കൈമാറി.

52കാരിയായ മാര്‍ലി കഴിഞ്ഞ 22 വര്‍ഷമായി ദുബായില്‍ വീട്ടമ്മയാണ്. കുടുംബ സുഹൃത്തുക്കളായ 9പേരുമായി ചേര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി തുടര്‍ച്ചയായി ടിക്കറ്റെടുക്കുന്നതായി മാര്‍ലി ഏഷ്യാനെറ്റ് ന്യാസിനോട് പറഞ്ഞു. ഇത്തവണത്തെ 10 വിജയികളില്‍ 9പേരും ഇന്ത്യക്കാരാണ്.