കാഴ്ചയില്ലാത്ത ആദ്യ ഐഎഎസുകാരി തിരുവനന്തപുരം സബ് കലക്ടറായി നാളെ ചുമതലയേൽക്കും

കാഴ്ചയില്ലാത്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയായി പ്രഞ്ജില്‍ പട്ടീല്‍.  തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലെ സബ് കലക്ടറായി  പ്രഞ്ജില്‍ പട്ടീല്‍ ചുമതലയേല്‍ക്കും. മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിയാണ് പ്രഞ്ജില്‍ പട്ടീല്‍.

കേരള കേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രഞ്ജില്‍. സബ് കലക്ടറും തിരുവനന്തപുരം ആര്‍ഡിഒയുമായി തിങ്കളാഴ്ച ചുമതലയേല്‍ക്കുന്ന പ്രഞ്ജിലിനെ ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ലളിതമായ ചടങ്ങുകളോടെ സ്വീകരിക്കും.