കുവൈറ്റ് സിറ്റി : കുവൈറ്റിൽ ശൈത്യകാലം ആരംഭിക്കും മുമ്പ് തന്നെ ശൈത്യകാല ടെന്റുകളുടെ വില ഉയർന്നു . ഗുണവും വലിപ്പവും നോക്കി 200 കെഡി മുതൽ 6000 കെഡി വരെയാണ് ടെന്റുകൾക്ക് വില വർധിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഷുവൈക്ക് പ്രദേശത്ത് ടെന്റ് വിപണിയില്‍ സന്ദര്‍ശകരുടെ തിരക്ക് വർധിച്ചു.കച്ചവടക്കാരുടെ സന്തോഷം വര്‍ധിക്കുമ്പോൾ കുതിച്ചുയർന്ന വില അറിഞ്ഞ് ഉപഭോക്താക്കൾ നിരാശയിലാണ് . വലിപ്പവും ഗുണവും അനുസരിച്ച് ടെന്റുകളുടെ വില 300 കെഡി മുതൽ 3000 കെഡി വരെയായിരിക്കുമെന്ന് ഒരു ഷോപ്പ് അസിസ്റ്റന്റ് വ്യക്തമാക്കി.