കുവൈറ്റിൽ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം.

11

കുവൈത്ത് സിറ്റി:
രാജ്യത്തെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം. നിരവധി തവണയായി നൂറിലേറെ ഹാക്കിങ് ശ്രമങ്ങളാണ് നടന്നത്. ചില പഴുതുകൾ ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് നുഴഞ്ഞു കയറുകയും ഹാക്കിംഗിന് ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇക്കാരണത്താൽ കഴിഞ്ഞ അഞ്ചു ദിവസമായി ആഭ്യന്തര മന്ത്രാലയം, സിവിൽ ഇൻഫർമേഷൻ അതോറിറ്റി, മാൻപവർ അതോറിറ്റി, മുതലായ സർക്കാർ ഏജൻസികളുമായി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളിൽ തടസ്സം നേരിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു