കുവൈറ്റിൽ സ്വകാര്യ മേഖലയിലെ ഒന്നര ലക്ഷം തസ്തികകൾ സ്വദേശിവത്കരിക്കാനൊരുങ്ങുന്നു

കുവൈത്ത്: സ്വകാര്യ മേഖലയിലെ ഒന്നര ലക്ഷം തസ്തികകൾ സ്വദേശിവത്കരിക്കാനൊരുങ്ങി കുവൈത്ത് ഭരണകൂടം. സ്വകാര്യ മേഖലയിൽ നിലവിലുള്ള വിദേശികളെ ഒഴിവാക്കി സ്വദേശികൾക്ക് കൂടുതൽ അവസരങ്ങളൊരുക്കാനാണ് തീരുമാനം. സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിന് വിമുഖത പ്രകടിപ്പിക്കുന്നതിനാൽ ശമ്പളത്തിന് പുറമെ എല്ലാ മാസവും സർക്കാർ നിശ്ചിത തുകയും നൽകുന്നു. സർക്കാർ മേഖലയിൽ ലഭിക്കുന്ന ശമ്പളത്തിന് തുല്യമായ വരുമാനം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ കൂടുതൽ തസ്തികകളിൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് കുവൈത്ത് ഒരുക്കിയിരിക്കുന്നത്