കുവൈറ്റ്‌ കെഎംസിസിയുടെ ഇടപെടലിൽ നാദാപുരം സ്വദേശിക്ക് പുനർജന്മം

കുവൈത്ത് സിറ്റി: നാദാപുരം സ്വദേശി അനുഷാദിന് ഇത് പുനർജന്മമാണ്. കുവൈത്തിലെ സ്വദേശി വീട്ടിലെ ദുരിത പർവ്വം താണ്ടിയ ശേഷം കെ എം സി സി ഇടപെടലിനൊടുവിൽഅനുഷാദിന് മോചനം ലഭിക്കുകയായിരുന്നു. കുവൈത്ത് കെ.എം.സി.സി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് നാട്ടിലേക്ക് തിരിച്ചു പോകാൻ സാധിച്ചത്. ജോലി ചെയ്തിരുന്ന വീട്ടിലെ ഉടമസ്ഥനിൽ നിന്നും കൊടിയ പീഡനങ്ങളാണ് ഈ യുവാവിന് നേരിട്ടത്. യുവാവിന്റെ നിസ്സഹായാവസ്ഥ ഖത്തർ കെ.എം.സി.സി. പ്രവർത്തകർ മുഖേനെ കുവൈത്ത് കെ.എം.സി.സി പ്രവർത്തകർ അറിയുകയും ഉടൻ തന്നെ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി മുഖാന്തിരം യുവാവിനെ വീട്ടിൽ നിന്നും രക്ഷപ്പെടുത്തുകയുമായിരുന്നു. ഇന്ത്യൻ എംബസ്സിയിലെയും കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെയും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അനുഷാദ് നാട്ടിലേക്ക് യാത്രയായി .കെ.എം.സി.സി.സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത്, ഹെൽപ് ഡെസ്ക് ചെയർമ്മാൻ സുബൈർ പാറക്കടവ് , നാദാപുരം മണ്ഠലം ട്രഷറർ റഷീദ് ഒന്തത്ത് ,ഹെല്പ് ഡെസ്ക് കൺവീനർ അജ്മൽ വേങ്ങര, നാദാപുരം മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി യൂനുസ് കല്ലാച്ചി, സാജിദ് കുയിതേരി, ഷംസുദ്ധീൻ നരിപ്പറ്റ എന്നിവരാണ് യുവാവിന്റെ മോചനത്തിനായി മുൻകൈ എടുത്തത്. Oct