കുർദ്ദുകളെ സഹായിക്കില്ലെന്ന് സിറിയ: കയ്യൊഴിയില്ലെന്ന് അമേരിക്ക

വടക്കുകിഴക്കൻ സിറിയയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കുർദുകൾക്കെതിരെ തുർക്കിയുടെ സൈനിക നടപടി തുടരുന്നു. ഒരു ലക്ഷം പേർ മേഖലയിൽ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ആശുപത്രികളും പൂട്ടി. ജനങ്ങൾ വീർപ്പുമുട്ടുകയാണെന്നും വിവിധി മനുഷ്യാവകാശ സംഘടനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുർക്കി സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നതായും ആരോപണം ഉയരുകയാണ്.

ഇതുവരെ 11 പ്രദേശവാസികൾ മരിച്ചു. നിരവധി കുർദ് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോ‍ർട്ടുകളുണ്ട്. ഒരു തുർക്കി സൈനികൻ മരിച്ചതായി തുർക്കി സേനയും സ്ഥിരീകരിച്ചു. കുർദ്ദുകളെ സഹായിക്കില്ലെന്ന നിലപാടിലാണ് സിറിയൻ സർക്കാർ. അതേസമയം കുർദുകളെ കയ്യൊഴിയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. തുർക്കിയുടെ കടന്നുകയറ്റത്തിന് അവസരം ഒരുക്കാനല്ല സിറിയയിൽ നിന്ന് പിൻമാറിയതെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.