കൊട്ടാരക്കര സ്വദേശിയായ പെണ്‍കുട്ടി ജന്മദിനത്തില്‍ അന്തരിച്ചു

കൊട്ടാരക്കര സ്വദേശിയായ പെണ്‍കുട്ടി അബുദാബിയില്‍ ജന്മദിനത്തില്‍ അന്തരിച്ചു. മഹിമ സൂസന്‍ ഷാജിയാണ്  ഒക്ടോബര്‍ 15 ന് തന്‍റെ പന്ത്രണ്ടാം ജന്മദിനത്തില്‍ മരിച്ചത്. അബുദാബിയിലെ ഇന്ത്യന്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു. കൊട്ടാരക്കര സ്വദേശിയായ ഷാജി ചാക്കോ ഡാനിയേല്‍, സൂസന്‍ എന്നിവരുടെ മകളാണ്. സഹോദരി അ‍ഞ്ചു അന്ന ഷാജി.