കൊല്ലത്ത് ആൾ താമസമില്ലാത്ത വീടിനടുത്ത് നിന്ന് തലയോട്ടി കണ്ടെത്തി

കൊല്ലത്ത് ആൾ താമസം ഇല്ലാത്ത വീടിനോട് ചേർന്നുള്ള മുറിയിൽ നിന്നു തലയോട്ടി കണ്ടെത്തി. തലയോട്ടി സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം. വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെയാണ് തേവള്ളി പാലസ് നഗർ വേലായുധ ഭവനിൽ നിന്നും തലയോട്ടിയും ഏതാനും അസ്ഥികളും കിട്ടിയത്. മഴയിൽ തകർന്ന കെട്ടിടം വൃത്തിയാക്കാൻ എത്തിയവരാണ് ഇത് കണ്ടത്.

മുപ്പത്തി അഞ്ചിനും നാല്പത്തിനുമുടയിൽ പ്രായമുള്ള സ്ത്രീയുടേതാണ് തലയോട്ടി എന്നാണ് പ്രാഥമിക നിഗമനം. പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വശാസ്‌ത്രീയ പരിശോധനകളിലൂടെ കാലപ്പഴക്കം കണ്ടെത്തിയ ശേഷം അക്കാലയളവിൽ  കാണാതായവരുടെ പട്ടിക തയാറാക്കി ആകും അന്വേഷണം നടത്തുക . സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് കൊല്ലം വെസ്റ്റ് പോലീസ് അറിയിച്ചു