ഡെസേര്‍ട്ട് സഫാരിക്കിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

7

ഷാര്‍ജ: മരൂഭൂമിയിലൂടെയുള്ള സാഹസിക യാത്രയ്ക്കിടെ അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷബാബ് (36), തേഞ്ഞിപ്പലം സ്വദേശി നിസാം (38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നാലുപേര്‍ ചേര്‍ന്ന് ഡെസേര്‍ട്ട് സഫാരിക്ക് പോയത്. വാഹനം മറിഞ്ഞായിരുന്നു അപകടം. റിയാദില്‍ ജോലി ചെയ്തിരുന്ന നിസാം, സന്ദര്‍ശക വിസയിലാണ് ഷാര്‍ജയിലെത്തിയത്. ഷബാബ് സഹോദരനൊപ്പം യുഎഇയില്‍ ബിസിനസ് ചെയ്തുവരികയായിരുന്നു. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ദൈദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.