ഡൽഹിയിൽ ശക്തമായ മഴ: വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു

12

ന്യൂഡൽഹി : ശക്തമായ മഴയെ തുടർന്ന് ദില്ലിയിൽ നിന്നുള്ള വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു.  ഇന്ദിരാ ​ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ വെള്ളം കയറിയിട്ടുണ്ട്. ദില്ലിയിലെ പലഭാ​ഗങ്ങളിലുമുള്ള റോഡുകളും വെള്ളത്തിനടിയിൽ ആയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെയാണ് നഗരത്തിൽ കനത്ത മഴ പെയ്തത്.

അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ദില്ലിലെ ചില ഭാ​ഗങ്ങളിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചാർക്കി ദാദ്രി, രെവാരി, ബാവൽ, ഭിവടി, മനേസർ, ഗുരുഗ്രാം, സോഹ്ന, ബല്ലഭ്ഗഡ്, ഫരീദാബാദ്, നോയിഡ, ജജ്ജർ, ഭിവാനി, ജിന്ദ്, റോഹ്തക്, സോണിപട്ട് തുടങ്ങിയ പ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.