തബൂക്കില്‍ വീടിന് തീപിടിച്ച് യുവതി മരിച്ചു

12

സൗദി അറേബ്യയിലെ തബൂക്കില്‍ വീടിന് തീപിടിച്ച് 30 വയസുകാരി മരിച്ചു. വീട്ടിലെ എ.സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തീപടര്‍ന്നുപിടിച്ചതോടെ വീടിനുള്ളില്‍ പുകനിറഞ്ഞ് ശ്വാസം മുട്ടിയാണ് യുവതി മരിച്ചത്. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കിയ ശേഷം യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അതീവ ഗുരുതരാവസ്ഥയിലായ യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.