ജിദ്ദ :അൽഹറമൈൻ ട്രെയിൻ സർവിസ് 30 ദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രിയും സൗദി റെയിൽവേ കമ്പനി ഭരണസമിതി അധ്യക്ഷനുമായ ഡോ. നബീൽ അൽആമൂദി പറഞ്ഞു. ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷനിലുണ്ടായ അഗ്നിബാധയെ തുടർന്നാണ് സർവിസ് താൽക്കാലികമായി നിർത്തിവെച്ചത്. പകരം ജിദ്ദ വാസികൾക്കും തീർഥാടകർക്കുമായി ജിദ്ദ വിമാനത്താവളത്തിലെ പുതിയ റെയിൽവേ സ്റ്റേഷൻ സേവനത്തിനായി പ്രവർത്തിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി സുലൈമാനിയ സ്റ്റേഷൻ സന്ദർശിക്കുകയും അഗ്നിബാധ വിലയിരുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അൽഹറമൈൻ റെയിൽവേക്ക് കീഴിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ സുലൈമാനിയ സ്റ്റേഷനിൽ അഗ്നിബാധയുണ്ടായത്. സ്റ്റേഷനകത്ത് കേടുപാടുകളുണ്ടായെങ്കിലും പുറത്തെ റെയിൽവേ, വൈദ്യുതി ലൈനുകൾ തകരാറിലായിട്ടില്ല. അതിനാൽ വിമാനത്താവള റെയിൽവേ സ്റ്റേഷൻ ഉപയോഗപ്പെടുത്തി എത്രയും വേഗം ട്രെയിൻ ഗതാഗതം പുനരാരംഭിക്കാനുള്ള നടപടികളാണിപ്പോൾ പുരോഗമിക്കുന്നത്.
Home SAUDI ARABIA താൽക്കാലികമായി നിർത്തിവെച്ച അൽഹറമൈൻ ട്രെയിൻ സർവിസ് ഉടൻ പുനരാരംഭിക്കും