ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയില്‍ ഇന്ത്യക്കാരന് 7.11 കോടി രൂപ സമ്മാനം.

10

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയില്‍ ഇന്ത്യക്കാരനായ അക്കൗണ്ടന്‍റിന് ഒരു മില്യണ്‍ ഡോളര്‍ അഥവാ 7.11 കോടി രൂപ സമ്മാനം. 16 വര്‍ഷമായി ദുബായില്‍ താമസക്കാരനായ പ്രവീണ്‍ അരാന്‍ഹയെയാണ് ഭാഗ്യം തേടിയെത്തിയത്.  മറ്റ് രണ്ട് കൂട്ടുകാരും പങ്കിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

സമ്മാനം ലഭിച്ച തുകയുടെ ഒരു ഭാഗം മകളുടെ പഠനത്തിനായി മാറ്റിവയ്ക്കുമെന്ന് പ്രവീണ്‍ പറഞ്ഞു.അവള്‍ യുഎസില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ പഠിക്കുകയാണെന്നും ഏതറ്റം വരെയും അവളെ പഠിപ്പിക്കും. അത്ഭുതപ്പെടുത്തുന്ന നേട്ടമാണെന്നും എല്ലാവര്‍ക്കും ഇത്തരം അവസരമുണ്ടാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1999ന് ശേഷം ലോട്ടറിയില്‍ ഒന്നാം സമ്മാനം നേടുന്ന 151ാമത്തെ ഇന്ത്യക്കാരനാണ് പ്രവീണ്‍.