നമസ്‍കരിക്കാൻ പള്ളിയിലേക്ക് പോയ മലപ്പുറം സ്വദേശി മരിച്ചു

നമസ്‍കരിക്കാൻ പള്ളിയിലേക്ക് പോയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം മേല്‍മുറി സ്വദേശി ഹബീബ് റഹ്‍മാനാണ് (42) മരിച്ചത്. റാസല്‍ഖൈമയിലെ പള്ളിയില്‍ വെച്ച് നമസ്കാരത്തിന് മുന്നോടിയായി അംഗശുദ്ധി വരുത്തുന്നതിനിടെയായിരുന്നു ഹൃദയാഘാതമുണ്ടായത്. പിതാവ് പരേതനായ മുഹമ്മദ് കുട്ടി ഹാജി. മാതാവ് പരേതയായ ആമിന. ഭാര്യ: തസ്‍ലീന. മക്കള്‍: റിയ ഫാത്തിമ, മുബമ്മദ് റാദിന്‍, റാസിന്‍, റിസാ മറിയം.