നിക്ഷേപകരെ കണ്ടെത്താനായി ദുബായിൽ നിക്ഷേപക സംഗമം: പിണറായി വിജയൻ പങ്കെടുക്കും

9

ദുബായ് : നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബർ 4-ന് ദുബായിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി രൂപവത്ക്കരിച്ച ഓവർസീസ് കേരളൈറ്റ്സ് ഇന്വെസ്റ്റ്മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. നോണ് റസിഡന്റ് കേരളൈറ്റ്സ് എമർജിങ് എന്റർപ്രണേഴ്സ് മീറ്റ് (നീം) എന്ന ഈ സംഗമത്തിലേക്ക് വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരെ ക്ഷണിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുളള ഇടത്തരം പ്രവാസി മലയാളി സംരംഭകരിൽ നിന്നും നിക്ഷേപം സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മീറ്റിന് മുന്നോടിയായി കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാനത്തിലെ പുതിയ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നതിന് പ്രിപ്പറേറ്ററി മീറ്റിംഗ് നടത്തി. അതിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ , ചട്ടക്കൂടിന് മുൻഗണന നൽകി സാധ്യവും ഫലപ്രദവുമായ പ്രൊജക്ടുകൾ മുഖ്യമന്ത്രി പങ്കെടുക്കുന്ന NEEM ൽ നിക്ഷേപകർക്ക് മുമ്പിൽ അവതരിപ്പിക്കും.
പ്രവാസി കേരളീയരുടെ അറിവും അനുഭവവും സംസ്ഥാനത്തിന്റെ വികസനത്തിന് ഉതകുമെന്നാണ് കേരള സർക്കാർ വിശ്വസിക്കുന്നത്. 2018 ജനുവരി 12, 13 തിയതികളിൽ നടന്ന പ്രഥമ ലോക കേരളസഭാ സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ കാര്യക്ഷമമായ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി കേരള സർക്കാർ ഏഴ് വിഷയാധിഷ്ഠിത സ്റ്റാന്റിംഗ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റികൾ യോഗങ്ങൾ നടത്തുകയും 48 ശുപാർശകൾ നടപ്പിലാക്കുകയും ചെയ്തു. പ്രസ്തുത ശുപാർശകളിൽ നിന്ന് പ്രായോഗികത, ഫണ്ട് ലഭ്യത എന്നിവയുടെ അടിസ്ഥാനത്തിൽ നടപ്പാക്കാൻ സാധ്യമായ 10 ശുപാർശകൾ ലോക കേരളസഭ സെക്രട്ടേറിയേറ്റ് തെരഞ്ഞെടുത്തു. ഇതിൽ പ്രധാനപ്പെട്ട ശുപാർശയായിരുന്നു എൻ.ആർ.ഐ ഇന്വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കുകയെന്നത്. ടൂറിസം, എയർപോർട്ട്, എൻ.ആർ.ഐ ടൗണ്ഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങൾ, മരുന്നുകൾ/മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിനായാണ് എൻ.ആർmഐ ഇന്വെസ്റ്റ്മെന്റ് കമ്പനി ഒരു മാതൃ കമ്പനിയായി രൂപീകരിച്ചത്.