നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ ഡോ.സി കെ മേനോൻ അന്തരിച്ചു.

പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ ഡോ.സി കെ മേനോൻ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തൃശ്ശൂര്‍ പാട്ടുരായിക്കല്‍ സ്വദേശിയാണ്.

ഖത്തര്‍ ആസ്ഥാനമായ ബഹ്‌സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഡോ.സി കെ മേനോൻ. പ്രവാസി ഭാരതീയ സമ്മാന്‍, വേൾഡ് മലയാളി കൗൺസിലിന്റെ ഫെഡറൽ ബാങ്ക് കേരള ബിസിനസ്സ് അവാർഡ്, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

2009-ൽ ഭാരത സർക്കാർ സി കെ മേനോനെ പത്മശ്രീ നൽകി ആദരിച്ചു. ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് ഡോ.സി കെ മേനോൻ