പ്രളയക്കെടുതിയിൽ വിറച്ച് ഉത്തരേന്ത്യ : മരണം 156 ആയി

10

ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയിൽ മരണം 156 ആയി. ബിഹാറിന്‍റെ തലസ്ഥാനമായ പട്നയെയാണ് പ്രളയം കൂടുതൽ ബാധിച്ചത്. പട്ന നഗരം ഇപ്പോഴും വെള്ളത്തനടിയിലാണ്.

22 കമ്പനി ദുരന്തനിവാരണ സേനയും, വ്യോമസേനയും പാട്നയിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ബിഹാറിൽ മാത്രം 46 പേർ പ്രളയത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തർപ്രദേശിലും പ്രളയം സാരമായ നാശനഷ്ടമുണ്ടാക്കി. പശ്ചിമബംഗാളിലെ മാൾയും ശക്തമായ മഴയിൽ മുങ്ങി.

അതിനിടെ ബിഹാറിലെ പ്രളയക്കെടുതിയിൽ രാഷ്ട്രീയ പോര് രൂക്ഷമായി തുടരുകയാണ്. സർക്കാരിന്‍റെ കഴിവില്ലായ്മയാണ് പ്രളയം ഇത്രയും രൂക്ഷമാകാൻ കാരണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നിതീഷ് കുമാർ അലസമായാണ് പ്രളയത്തെ നേരിട്ടതെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു.