പ്രവാസികളെ പ്രശംസിച്ച് കുവൈറ്റ് വിദേശകാര്യ സഹമന്ത്രി

9

കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ വികസനത്തിൽ പ്രവാസികൾക്കുള്ള പങ്കിനെ പ്രശംസിച്ച് കുവൈറ്റ് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജഹരള്ള. കുവൈറ്റിന്റെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി തൊഴിലാളികളുടെ പിന്തുണയും സുരക്ഷയും കുവൈറ്റ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും അവരുടെ നില മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും കുവൈറ്റിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .