പ്ലസ് ടു വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ചക്കരക്കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.