ബഹ്‌റൈനിൽ തണൽ ഫാമിലി ക്ലബ് ഓണനിലാവ് 2019 സംഘടിപ്പിച്ചു

മനാമ: തണൽ ഫാമിലി ക്ലബ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണനിലാവ് 2019 എന്ന പേരിൽ ഇന്ത്യൻ ഡിലൈട്സ് പാർട്ടി ഹാളിൽ വച്ച് നടത്തിയ വൈവിധ്യമാർന്ന കലാപരിപാടികൾക്കൊപ്പം കായിക മത്സരങ്ങളും ഓണസദ്യയും ഒരുക്കിയിരുന്നു. പരിപാടികളിൽ നിരവധി ആളുകൾ പങ്കെടുത്തു. പ്രസിഡന്റ് സുനു തങ്കച്ചൻ,കൺവീനർ അനിൽ,സെക്രട്ടറി സെബി , ട്രെഷറർ എൽജീഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ജിജൊ, അജി, നിതിൻ, അരുൺ ആർ പിള്ള, സോവിൻ, സുനിത എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.