ബഹ്‌റൈനിൽ പ്രതിഭ ഗുദൈബിയ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു

13

മനാമ: പ്രതിഭ ഗുദൈബിയ ഓപ്പൽ കൺസൾറ്റൻറുമായി സഹകരിച്ച് ഒരു ദിവസം നീണ്ടു നിൽക്കുന്ന ലീഗ് സീസൻസ് – 2 ഫ്ലാഷ് കാർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ് ഈ വരുന്ന നവംബർ ഒന്നാം തിയ്യതി രാവിലെ 6 മുതൽ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നു. സോഫ്റ്റ് ബോൾ ഉപയോഗിച്ചുള്ള മത്സരത്തിൽ 7 A സൈഡ്, 6 ഓവർ മാച്ചാണ് ഈ മത്സരത്തിന്റെ മുഖ്യ ആകർഷണം. 16 ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് 300 ഡോളറും റണ്ണർ അപ്പിന് 200 ഡോളറുമാണ് സമ്മാനതുക. റണ്ണർപ്പ് ക്യാഷ് സമ്മാനം നൽകുന്നത് ജന്നി ജുവലറിയാണ്. ഈ മത്സത്തിന്റെ മുഖ്യ പ്രയേജകർ അൽ ദിയാഫ സപ്ലയിസാണ്. മത്സരത്തിൽ മാൻ ഓഫ് മാച്ച്, മാൻ ഓഫ് സീരീസ്, ബസ്റ്റ് ബൗളർ, ബസ്റ്റ് ബാറ്റ്സ്മാൻ എന്നീ വിഭാഗങ്ങൾക്ക് സമ്മാനമുണ്ടായിരികുന്നതാണ്. കുടുതൽ വിവരങ്ങൾക്കും, മത്സരത്തിൽ പങ്കെടുക്കുന്നതിനും 33272427,37760202 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്