ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യാക്കാരന് ഒന്നാം സമ്മാനം

12

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യാക്കാരന് ഒന്നാം സമ്മാനം. 12 മില്യണ്‍ ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാനമാണ് മുഹമ്മദ് ഫയാസിനെ തേടിയെത്തിയത്. ഇത് ഏകദേശം ഇരുപത്തിമൂന്ന് കോടി ഇന്ത്യന്‍ രൂപയിലധികം വരും. സെപ്തംബര്‍ മാസം 30ാംതിയതി എടുത്ത 059070 എന്ന നമ്പറിലായിരുന്നു ഭാഗ്യം. ടിക്കറ്റെടുത്ത് നാലാം നാളാണ് ഫയാസ് കോടീശ്വരനായി മാറിയത്. ബിഗ് ടിക്കറ്റിലെ ഒന്നാം സമ്മാനം നേടിയെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ ഫയാസിന് വിശ്വസിക്കാനായില്ല.

കഴിഞ്ഞ മാസത്തെ ബിഗ്ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം ഫിലിപ്പൈന്‍ കുടുംബത്തിനാണ് ലഭിച്ചത്. 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മെറിലി ഡേവിഡിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. തന്റെ കുടുംബത്തില്‍ തന്നെയുള്ള ഒന്‍പത് പേരുമായി ചേര്‍ന്നായിരുന്നു മെറിലി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള 172193-ാം നമ്പര്‍ ടിക്കറ്റെടുത്തത്.