മദീനയിലെ ആശുപത്രിയില്‍ നിന്ന് രണ്ട് വ്യാജ ആരോഗ്യ പ്രവര്‍ത്തകരെ പിടികൂടി

മദീനയിലെ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന രണ്ട് വ്യാജ ആരോഗ്യ പ്രവര്‍ത്തകര്‍ പിടിയിലായി. ഇരുവരും വിദേശികളാണ്. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഒരു പോളി ക്ലിനിക്കില്‍ നിന്ന് ഇവര്‍ പിടിയിലായത്. ആരോഗ്യരംഗത്തെ സ്ഥാപനങ്ങളുടെ നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാനുള്ള പ്രത്യേക സമിതിക്ക് ഇവരെ കൈമാറിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ 937 എന്ന നമ്പറില്‍ വിളിച്ച് വിവരമറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.