മദീനയ്ക്ക് സമീപം അപകടം : ഉംറ തീർത്ഥാടകർ അടക്കം 35 പേർ മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ ഉംറ തീർത്ഥാടകർ അടക്കം 35 പേർ മരിച്ചു. മദീനയ്ക്ക് സമീപത്തെ ഹിജ്റ റോഡിലാണ് അപകടം നടന്നത്. ഏഷ്യൻ, അറബ് വംശജരാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്. തീർത്ഥാടകരുമായി പോകുകയായിരുന്നു ബസ് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ നാല് പേരെ അൽമനാമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.