മലയാളി കാറിനുള്ളിൽ മരിച്ച നിലയിൽ

കുവൈറ്റ് സിറ്റി :31 കാരനായ മലയാളി യുവാവിനെ ഇന്നലെ അർദ്ധരാത്രിയോടെ കുവൈറ്റിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പന്തളമുക്ക് പുലിപ്പാറ സ്വദേശി വിശ്വനാഥൻ സുജിത്ത് ആണ് മരിച്ചത്. അബ്ബാസിയ ടെലകമ്മ്യൂണിക്കേഷൻ ടവറിനു സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്ത കാറിനുള്ളിലാണ് ഇന്നലെ അർദ്ധരാത്രി സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

സുജിത്തിന്റെ തന്നെ വാഹനത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഏറെ വൈകിയിട്ടും താമസ സ്ഥലത്ത് എത്താത്തതിനാൽ ഇദ്ധേഹത്തിന്റെ ഭാര്യ സുഹൃത്തുക്കളെ വിളിച്ച് വിവരം തിരക്കുകയായിരുന്നു. ഇതേ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണു കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
അടുത്തിടെയായിരുന്നു സുജിത്തിന്റെ വിവാഹം. ഭാര്യ പൂർണ്ണ ഗർഭിണിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.കെ.എം.എ. മാഗ്നറ്റ് ടീം അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി വരികയാണ്.