മാവേലിക്കര സ്വദേശി സൗദിയിൽ തൂങ്ങിമരിച്ച നിലയില്‍

റിയാദ്: മാവേലിക്കര സ്വദേശി സൗദിയിൽ തൂങ്ങിമരിച്ച നിലയില്‍. സൗദി അറേബ്യയിലെ ജുബൈലിലാണ് മാവേലിക്കര സ്വദേശി ശ്രീകുമാറിനെ (48) താമസ സ്ഥലത്തെ ഗോവണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. രാവിലെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.