മലപ്പുറം: താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ഹർത്താൽ.
അഞ്ചുടി സ്വദേശി ഇസ്ഹാഖ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.രാത്രി ഏഴരയോടെയാണ് അഞ്ചുടിയിൽ വച്ച് ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്.വീട്ടിൽ നിന്നും കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചാണ് ആക്രമണമുണ്ടായത്.
വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചംഗ സംഘമാണ് ആക്രമത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.