മൂന്ന് പേരെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

മൂന്ന് പേരെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖാലിദ് ബിന്‍ അഹ്‍മദ് ബിന്‍ അബ്‍ദുല്‍ മുഹ്‍സിന്‍ അല്‍ അനസി എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. സ്വന്തം സഹോദരിമാരായ മഹാ ബിന്‍ അഹ്‍മദ്, നോഫ് എന്നിവരെ കഴുത്തുറുത്ത് കൊന്ന ഇയാള്‍ മറ്റൊരു സിറിയന്‍ പൗരനെ കുത്തിക്കൊല്ലുകയും ചെയ്തു. അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദയിലാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.