യാമ്പുവില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിച്ചു

സൗദി അറേബ്യയിലെ യാമ്പുവില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിച്ചു. യാമ്പുവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ യാമ്പു-ജിദ്ദ എക്സ്പ്രസ് വേയിലായിരുന്നു അപകടം. പദ്ധതി പ്രദേശത്ത് സ്ഥാപിച്ചിരുന്ന 75ഓളം ക്യാബിനുകളില്‍ നാലെണ്ണം കത്തിനശിച്ചു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം, തീ കൂടുതല്‍ ക്യാബിനുകളിലേക്ക് പടരാതെ നിയന്ത്രിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് മദീന സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.