റിയാദിൽ കാർ അപകടത്തിൽ ഒരു കുടുംബത്തിലുള്ള 7 പേർ മരിച്ചു

സൗദി അറേബ്യയില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. റിയാദ്, തന്‍തഹ റോഡിലാണ് രണ്ട് കാറുകള്‍ കൂട്ടിയിടിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലുള്ളവരാണ്. റെഡ് ക്രസന്റ് സംഘം ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ ഒരാളെ നാഷണല്‍ ഹയാത്ത് ആശുപത്രിയിലും മറ്റ് രണ്ടുപേരെ ഖമീസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് റെഡ‍്ക്രസന്റ് വക്താവ് മുഹമ്മദ് ബിന്‍ ഹസന്‍ അല്‍ ശഹ്‍രി പറഞ്ഞു.