റിയാദിൽ ക​ച്ച​വ​ട സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന :​618 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ് നൽകി

5

റിയാദ്: റിയാദിലെ വിവിധ പ്രദേശങ്ങളിലെ ക​ച്ച​വ​ട സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​ 587 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും 618 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്തു. ര​ണ്ടാ​ഴ്​​ച​ക്കി​ട​യി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ റി​യാ​ദ്​ മേ​ഖ​ല തൊ​ഴിൽ കാ​ര്യ ഓ​ഫി​സി​ന്​ കീ​ഴി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ത്ര​യും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. റി​യാ​ദ്, അ​ൽ​ഖ​ർ​ജ്, അ​ഫ്​​ലാ​ജ്, വാ​ദീ ദ​വാ​സി​ർ, സു​ൽ​ഫി, മ​ജ്​​മ​അ, ശ​ഖ്​​റാ​അ്, മു​സാ​ഹ്​​മി​യ, ദ​വാ​ദ്​​മി, സു​ലൈ​ൽ, അ​ഫീ​ഫ്, സു​ദൈ​ർ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്​. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ന​ന്നാ​ക്കു​ന്ന​തി​നും സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​ണ്​ പ​രി​ശോ​ധ​ന​യെന്ന്​ മേ​ഖ​ല തൊ​ഴി​ൽ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ ബ്രാ​ഞ്ച്​ ഓഫി​സ്​ മേ​ധാ​വി ഡോ. യൂ​സു​ഫ്​ അ​ൽ​സി​യാ​ലി പ​റ​ഞ്ഞു. നി​യ​മം ലം​ഘി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​ൽ ഒ​രു അ​ലം​ഭാ​വ​വും ഉ​ണ്ടാ​കു​ക​യില്ല. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും തൊ​ഴി​ൽ​കാ​ര്യ ഓഫീസ് മേ​ധാ​വി പ​റഞ്ഞു.