ലോകത്ത് വായു മലിനീകരണത്തിൽ കുവൈറ്റ്‌ ഒന്നാം സ്ഥാനത്ത്

കുവൈത്ത് സിറ്റി :
ലോകത്ത് ഏറ്റവുമധികം വായു മലിനീകരണം നടക്കുന്ന രാജ്യങ്ങളിൽ കുവൈത്തിനു ഒന്നാം സ്ഥാനം.ലോക രാജ്യങ്ങളിലെ അന്തരീക്ഷ നിലവാരം സംബന്ധിച്ച് പഠനം നടത്തുന്ന എയർ വിഷ്വൽ ഗ്ലോബൽ വെബ് സൈറ്റാണ് പ്രവാസികളെ ആശങ്കയിലായ്ത്തുന്ന റിപ്പോർട്ട് പുറത്ത് വിട്ടത്. .187 രാജ്യങ്ങളിലായാണ് സമിതി പഠനം നടത്തിയത് .വായു മലിനീകരണത്തിന്റെ തോതിൽ കുവൈത്തിന് പിന്നിലായി പാകിസ്ഥാനിലേ ലാഹോർ ഡൽഹി, ജക്കാർത്ത തുടങ്ങിയ നഗരങ്ങളാനുള്ളത് .എന്നാൽ ഇതിനു വിരുദ്ധമായാണു കുവൈത്ത് പരിസ്ഥിതി സമിതിയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ. രാജ്യത്തെ അന്തരീക്ഷത്തിലെ വായുവിന്റെ ഗുണനിലവാരം ആശ്വാസ്യകരമായ നിലയിലാണെന്നാണു പരിസ്ഥിതി അധികൃതർ വ്യക്തമാക്കുന്നത്. അന്തരീക്ഷ വായുവിലെ മലിനീകരണത്തോത് ക്രമാധീതമായി വർധിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്ങ്ങൾക്കും ശ്വാസ കോശ അർബുദം പോലുള്ള മാരകമായ രോഗങ്ങൾക്കും കാരണമായി മാറുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം