വിസിറ്റ് വിസയിൽ ദമ്മാമിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.

14

വിസിറ്റ് വിസയിൽ ദമ്മാമിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മകന്‍റെ കുടുംബത്തോടൊപ്പം ചെലവിടാനെത്തിയ പാലക്കാട് മുണ്ടുർ കോടുർ കിളിക്കയിൽ വീട്ടിൽ രാധാകൃഷ്ണനാണ് (70) മരിച്ചത്. കോയമ്പത്തൂരിൽ താമസിക്കുന്ന ഇദ്ദേഹവും ഭാര്യ പ്രേമയും സെപ്തംബർ അഞ്ചിനാണ് ദമ്മാമിൽ എത്തിയത്.

വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് ഞായറാഴ്ച രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്നാട് സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ആളാണ് ഇയാള്‍. മകൻ മണികണ്ഠൻ അഹമ്മദ് യൂസുഫ് കാനൂ കമ്പനിയിലെ ജീവനക്കാരനാണ്. ഇളയ മകൻ വിനോദ് കോയമ്പത്തൂരിൽ ജോലി ചെയ്യുന്നു.