ഷാർജയിൽ സ്വദേശിയുടെ കാറിടിച്ച് വിദേശി മരിച്ചു

അമിത വേഗതയിലായിരുന്ന കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ പലതവണ തലകീഴായി മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറും മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഷാര്‍ജ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വ്യാഴാഴ്ച രാവിലെ 8.20നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. ഖോര്‍ഫഖാനില്‍ യുഎഇ പൗരന്‍ ഓടിച്ചിരുന്ന കാര്‍, കാല്‍നട യാത്രക്കാരനായ പാകിസ്ഥാന്‍ പൗരനെ ഇടിക്കുകയായിരുന്നു. 18കാരനായ ഡ്രൈവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 44കാരനായ പാകിസ്ഥാന്‍ പൗരനും ആശുപത്രിയിലെത്തിച്ച് മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു