സഹന സമരങ്ങൾ കാലഘട്ടത്തിന്റെ ആവശ്യം : ഒഐസിസി

മനാമ: മഹാത്മജി പഠിപ്പിച്ച സഹന സമരങ്ങൾ കാലഘട്ടത്തിന്റെ ആവശ്യം എന്ന് ഒഐസിസി ദേശീയ കമ്മറ്റി നടത്തിയ മഹാത്മാ ഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ലോകാരാധ്യനായ മഹാത്മജി സ്വന്തം ജീവിതമാണ് ലോകത്തിന്റെ മുന്നിൽ അവതരിപ്പിച്ചത്.
ലോകത്ത് എവിടെ ചെന്നാലും ഒരു ഇൻഡ്യാക്കാരൻ എന്ന് നമ്മൾ അഭിമാനത്തോട് നമ്മൾ പറയുമ്പോൾ ആ രാജ്യക്കാർ പറയുന്നത് മഹാത്മജിയുടെ നാട്ടുകാർ എന്നാണ്. മഹാത്മജിക്ക് ശേഷം ഇന്ത്യ ഭരിച്ച നിരവധി ആളുകൾ ഉണ്ട്, ഇപ്പോൾ ഭരിക്കുന്ന ആളുകളും ഉണ്ട്, എങ്കിലും ഇപ്പോളും അറിയപ്പെടുന്നത് മഹാത്മജിയുടെ നാട്ടുകാർ എന്നാണ്. രാജ്യത്തെ ന്യൂനപക്ഷവും, ദളിത് പിന്നോക്ക വിഭാഗങ്ങളിൽപെട്ട ആളുകളും സ്വാതന്ദ്രാനന്ദര ഭാരതത്തിൽ നാളിത് വരെ നേരിട്ടിട്ടില്ലാത്ത അക്രമത്തിന് ഇപ്പോൾ വിധേയരാവുകയാണ്. ഈ വിഭാഗം ജനങ്ങളെ ഗാന്ധിജി തന്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കുകയായിരുന്നു. ഇതിനെതിരെ മഹാത്മജി പഠിപ്പിച്ചു തന്ന സമര മാർഗ്ഗം നടത്തുവാൻ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ തയാറാകണമെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചയോഗം ബഹ്റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര മുഖ്യ പ്രഭാഷണവും ഗാന്ധി എന്ന വിശ്വപ്രസിദ്ധമായ കവിത ആലപിച്ചു. ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ് ദേശീയ ജനറൽ സെക്രട്ടറി മാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി സെക്രട്ടറി മാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, വനിതാ വിഭാഗം പ്രസിഡന്റ് ഷീജ നടരാജ്, ഒഐസിസി നേതാക്കളായ കുഞ്ഞൂട്ടി കൊണ്ടോട്ടി, രാഘവൻ കരിച്ചേരി, നിസാം തൊടിയൂർ, ചെമ്പൻ ജലാൽ, എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ ജമാൽ കുറ്റികാട്ടിൽ, എബ്രഹാം സാമുവേൽ, ഷിബു എബ്രഹാം, ബിജുബാൽ, അനിൽകുമാർ, സൽമാനുൽ ഫാരിസ്, ജലീൽ മുല്ലപ്പള്ളിൽ, എന്നിവർ നേതൃത്വം നൽകി.