സൗദിയിൽ അവിവാഹിതരായ ദമ്പതികൾക്കും ഹോട്ടലിൽ താമസിക്കാൻ അനുമതി

11

സൗദിയിൽ അവിവാഹിതരായ വിദേശ ദമ്പതികള്‍ക്ക് ഹോട്ടലുകളില്‍ താമസിക്കാൻ അനുമതി. ഹോട്ടലുകളിലും ഫർണിഷ്‍ഡ് അപ്പാർട്ടുമെന്റുകളിലും വനിതകൾക്ക് അടുത്ത ബന്ധുക്കളായ പുരുഷന്മാരില്ലാതെ മുറികളും അപ്പാർട്ടുമെന്റുകളും വാടകയ്ക്ക് നൽകുന്നതിന് സൗദി കമ്മീഷൻ ഫോ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജാണ് തീരുമാനിച്ചത്.

നിലവിൽ സൗദിയിൽ വനിതകൾക്ക് ഹോട്ടലുകളിലും ഫർണിഷെഡ് അപ്പാർട്ടുമെന്റുകളും വാടകയ്ക്ക് ലഭിക്കുന്നതിന് കുടുംബബന്ധം തെളിയിക്കണമെന്നാണ് വ്യവസ്ഥ. അടുത്ത ബന്ധുക്കളായ പുരുഷന്മാർക്കൊപ്പമല്ലാതെ സ്ത്രീകൾക്ക് ഹോട്ടൽ മുറികളും അപ്പാർട്ടുമെന്റുകളും വാടകയ്ക്ക് നൽകില്ലായിരുന്നു.

എന്നാൽ ഇനിമുതൽ അംഗീകൃത തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ ഹോട്ടൽ മുറികളും അപ്പാർട്ടുമെന്റുകളും വനിതകൾക്ക് വാടകയ്ക്ക് നല്കാൻ സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജാണ് തീരുമാനിച്ചത്. സൗദി വനിതകൾ തിരിച്ചറിയൽ കാർഡോ ഫാമിലി റെജിസ്റ്ററോ ആണ് ഹോട്ടലുകളിൽ താമസിക്കാൻ ഹാജരാക്കേണ്ടത്.

എന്നാൽ വിദേശ വനിതകൾ ഇഖമായാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കേണ്ടത്. ഇഖാമ ആവശ്യമില്ലാത്ത വിനോദ സഞ്ചാരികൾ അടക്കമുള്ള വനിതകൾ പാസ്‌പോർട്ടാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കേണ്ടത്.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതകളുടെയും ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളുടെയും എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം വനിതകൾക്ക് ഏറെ അനുഗ്രഹമാകും.

വിദേശ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി സൗദിയിൽ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയ പശ്ചാലത്തിൽ കൂടിയാണ് പുതിയ തീരുമാനം